District News
തൈക്കാട്ടുശേരി
സെന്റ് പോൾസ്
ഒല്ലൂർ: തൈക്കാട്ടുശേരി സെന്റ് പോൾസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നുമുതൽ 19 വരെ ആഘോഷിക്കും. ഇന്നു വൈകീട്ട് ദേവാലയത്തിന്റെ ദീപാലങ്കാര സ്വിച്ച്ഓൺ ഡോ. ഇ.ടി. നീലകണ്ഠൻ മൂസിന്റെ അധ്യക്ഷതയിൽ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും.
നാളെ രാവിലെ 5.45ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയും 6.15 ന് കൂടുതുറക്കലും തുടർന്ന് രാത്രി 10 വരെ വിവിധ യൂണിറ്റുകളിൽ അമ്പ് എഴുന്നള്ളിപ്പും നടക്കും.
തിരുനാൾ ദിനമായ 18 ന് രാവിലെ 6.15ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ജോസ് പുന്നോലിപ്പറമ്പിൽ മുഖ്യകാർമികനാകും. 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ടോണി കാക്കശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ ചെരടായി തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണവും വർണമഴയും ഉണ്ടാകും.
19ന് രാവിലെ 6.15ന് മരിച്ചവർക്കുവേണ്ടിയുള്ള ദിവ്യബലിയും വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനവും തുടർന്ന് സിംഫണി ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും. 25ന് എട്ടാമിടത്തോടുകൂടി തിരുനാൾ സമാപിക്കും.
വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പിൽ, ട്രസ്റ്റി മാരായ ജോസ് കൊള്ളന്നൂക്കാരൻ, ആന്റണി ആൻഡ്രൂസ്, ബിനോയ് പടിക്കല, ഫ്രാൻസിസ് മുത്തിപ്പീടിക എന്നിവർ പങ്കെടുത്തു.
വേലൂർ സെന്റ്
ഫ്രാൻസിസ് സേവ്യർ
വേലൂർ: സെന്റ്ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കർമല മാതാവിന്റെയും സംയുക്തമായി ആഘോ ഷി ക്കുന്ന മകരം തിരുനാളിന് കൊടികയറി. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു.
ഫൊറോന വികാരി ഫാ. റാഫേൽ താണിശേരി, തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ, കൈക്കാരന്മാരായ ഡേവിസ് ചിറ്റിലപ്പിള്ളി, ഒ.പി. കുര്യാക്കോസ്, ജോജോ പനയ്ക്കൽ, ഒ.കെ. ജോസഫ്, പബ്ലിസിറ്റി കൺവീനർ പി.ജെ. ബിജു എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ നവനാൾ കുർബാന, ലദീഞ്ഞ് നൊവേന എന്നിവ ഉണ്ടായിരിക്കും. 23, 24,25 തീയതികളിലാണ് തിരുനാൾ ആഘോഷം.
District News
പുത്തൻചിറ പള്ളി
മാള: പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറി. ഇടവകവികാരി ഫാ. ജോൺ കവലക്കാട്ട് കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് ദിവ്യബലി, നൊവേന എന്നിവ നടന്നു. ഇന്നുരാവിലെ 6.15ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്്ച, ദിവ്യബലി. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10.30ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തുടർന്ന് ലദീഞ്ഞ്.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന നടക്കും. 10.30ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജേക്കബ് പടമറ്റം മുഖ്യകാർമികനാകും. ഫാ. ഫ്രാൻസിസ് പറമ്പി തിരുനാൾസന്ദേശം നൽകും. ഉച്ചകഴിഞ്ഞ് നാലിനുള്ള ദിവ്യബലിയെത്തുടർന്ന് പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടർന്ന് വാനിൽ വർണമഴ. 12ന് രാവിലെ 6.15 ന് പരേതർക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്.
കൊടുങ്ങ പള്ളി
വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥന്റെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം ഫാ. നിജോ പുളിക്കലാന്റെ കാര്‍മികത്വത്തില്‍ പ്രസുദേന്തിവാഴ്ച, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം എന്നിവയുണ്ടായി. തുടര്‍ന്ന് വൈദ്യുതദീപാലങ്കാരം സ്വിച്ച് ഓണ്‍ നടന്നു.
ഇന്ന് രാവിലെ 6.30ന് ഫാ. സിബു കള്ളാപറമ്പിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം , കൂടുതുറക്കല്, തിരുസ്വരൂപം എഴുന്നള്ളിച്ചുവെക്കല്‍, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവ നടക്കും. തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്. രാത്രി 11ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
നാളെരാവിലെ പത്തിന് ഫാ.ജോയേല്‍ പുല്ലേലിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. ബിനോയ് തെറ്റയിലിന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.
തിങ്കളാഴ്ച രാവിലെ 5.30ന് ഫാ. ഷെനില്‍ കറമ്പന്റെ കാര്‍മികത്വത്തില്‍ മിരിച്ചവര്ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, സെമിത്തേരിയില്‍ പൊതുഒപ്പീസ്, വൈകുന്നേരം 5.30ന് സ്നേഹവിരുന്ന്, ഏഴിന് മെഗാകള്ച്ചറല് ഈവ് എന്നിവയുമുണ്ടാകും.
മതിലകം പള്ളി
പള്ളിവളവ്: മതിലകം സെന്റ്് ജോസഫ് സീറോ മലബാർ ചർച്ചിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുന്നാളിന് കൊടിയേറി. ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കൊടിയേറ്റം നിർവഹിച്ചു. ഫാ. ലിജോ കരുത്തി സഹകാർമികനായിരുന്നു.
മതിലകം പള്ളി വികാരി ഫാ. അരുൺ തെക്കിനേത്ത്, കൈക്കാരന്മാരായ ലോറൻസ് തെക്കേപ്പീടികയിൽ, ബിജു കല്ലറയ്ക്കൽ, തിരുനാൾ കൺവീനർ തോംസൺ അരിമ്പുപറമ്പിൽ, നിബിൽ യേശുദാസ്, സിജോ മഞ്ഞളി എന്നിവർ നേതൃത്വം നൽകി. തുടർന്ന് കൽവിളക്കിലേയും പ്രത്യേകമായി അലങ്കരിച്ച പിണ്ടിയിലേയും ദീപങ്ങൾ തെളിയിച്ചു. മതിലകം സബ് ഇൻസ്പെക്ടർ അജയ്. എസ്. മേനോൻ ദീപാലങ്കാരം സ്വിച്ച്ഓൺ കർമം നിർവഹിച്ചു. തുടർന്ന് യുവ കേരള കലാസമിതിയുടെ വിശുദ്ധ സെബസ്ത്യാനോസ് എന്ന ചവിട്ടുനാടകം വേദിയിൽ അവതരിപ്പിച്ചു.
ഇന്നലെ രാവിലെ 6.30ന് ദിവ്യബലി, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. സോജോ കണ്ണമ്പുഴ മുഖ്യകാർമികനായി. വൈകീട്ട് പെരിഞ്ഞനം കപ്പേളയിൽ കൊടിയേറ്റം, ദിവ്യബലി നൊവേന എന്നിവയ്ക്ക് ഫാ. സാബു പയ്യപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു.
ഇന്ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. മെജിൻ കല്ലേലി മുഖ്യ കാർമികനാകും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ഏഴുമുതൽ പള്ളിയിലേക്കുള്ള അമ്പു പ്രദിക്ഷണങ്ങൾ നടക്കും.
നാളെ വൈകീട്ട് 3.30ന് പ്രസുദേന്തി വാഴ്ച. തിരുനാൾ പാട്ടു കുർബാന, സന്ദേശം, തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും.
വെണ്ണൂർ പള്ളി
അന്നമനട: വെണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോജോ തൊടുപറമ്പിൽ കൊടിയേറ്റിനും തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നി ശുശ്രൂഷകൾക്ക് ഫാ. ലിജോ കോങ്കോത്തും കാർമികരായി. എട്ടിന് തിരുവനന്തപുരം നവോദയ തിയേറ്റേഴ്സിന്റെ നാടകം - സുകുമാരി അരങ്ങേറി.
ഇന്നുരാവിലെ 6.30ന് റവ. ഡോ. ഷാജി തെക്കേക്കരയുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം ഇറക്കി പ്രതിഷ്ഠയും പന്തലിൽ എഴുന്നള്ളിച്ച് വയ്ക്കലും നടക്കും. ഉച്ചകഴിഞ്ഞ് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. 7.45ന് അമ്പുകൾ പ്രദക്ഷിണമായി തിരികെപള്ളിയിലെത്തും. തുടർന്ന് റവ.ഡോ. ആന്റണി പ്ലാക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന പ്രസുദേന്തി വാഴ്ചയ്ക്കു ശേഷം വർണമഴ.
നാളെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പിൽ നേതൃത്വം നൽകും. ഇടവകയിൽ നിന്നുള്ള വെെദികർ സഹകാർമികരാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. തോമസ് ഇളങ്കുന്നപ്പുഴയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾപ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം തിരിച്ച് പള്ളിയിലെത്തും. തുടർന്ന് വർണമഴ. രാത്രി എട്ടിന് കൊച്ചിൻ ക്ലാസിക് നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
ശാന്തിഗിരി പള്ളി
കൊരട്ടി: നാലുകെട്ട് ശാന്തിഗിരി സെന്റ്് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. റോക്കി കൊല്ലംകുടി കൊടിയേറ്റിനും തുടർന്ന് നടന്ന വിശുദ്ധ കുർബാന, നൊവേന എന്നീ തിരുകർമങ്ങൾക്ക് ഫാ. ജെസ്ലിൻ തെറ്റയിലും കാർമികരായി. തുടർന്ന് കലാസന്ധ്യയും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് അഞ്ചിന് അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക്. 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഇടവകയിലെ വൈദികർ കാർമികരാകും. ഫാ. അബ്രാഹം ഓലിയാപ്പുറം വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ചെണ്ട, ബാൻഡ് മേളം.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. അശോക് കൊല്ലംകുടി നേതൃത്വം നൽകും. ഫാ. ജിജി കുന്നേൽ വചനസന്ദേശം നൽകും. വൈകീട്ട് ഏഴിന് വോയ്സ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള പാട്ടുത്സവം ഉണ്ടായിരിക്കും.